കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റാഗിങ്; മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. രണ്ട് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയേയുമാണ് സസ്പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെന്ഷന്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ റെക്കോര്‍ഡ് എഴുതാന്‍ നിര്‍ബന്ധിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞതിന് മര്‍ദിച്ചെന്നുമാണ് പരാതി.
റാഗിങിന് ഇരയായ വിദ്യാര്‍ത്ഥി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര അന്വേഷണ കമ്മീഷന്റെ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റാഗ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്.
Content Highlights – Ragging in Kozhikode Medical College, Three students were suspended