ശ്രീലങ്കയിലേക്ക് ഇന്ധനം എത്തിക്കാന്‍ കേരളത്തിലെത്തിയത് 120 വിമാനങ്ങള്‍; അഭിനന്ദനമറിയിച്ച് കേന്ദ്രം
കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് സൗകര്യം നല്കിയ കേരളത്തിലെ വിമാനത്താവളങ്ങളെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിനന്ദിച്ചു.
‘ശ്രീലങ്കയിലേക്ക് പോകുന്ന 120ലധികം വിമാനങ്ങള്‍ക്ക് സാങ്കേതിക ലാന്‍ഡിംഗ് അനുവദിച്ചുകൊണ്ട് വിമാനത്താവളങ്ങള്‍ അവരുടെ ചുമതലക്ക് അപ്പുറം പോയി. നമ്മുടെ അയല്‍ക്കാരുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ നടപടികള്‍ വളരെയധികം സഹായിക്കും’ മന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങുന്ന വിമാനങ്ങള്‍ക്ക് സാങ്കേതിക ലാന്‍ഡിങ് അനുവദിച്ച തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് മന്ത്രി അഭിനന്ദിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ശ്രീലങ്ക.
Content Highlights – Union Aviation Minister Jyotiraditya Scindia, appreciated the airports in Kerala, providing refueling facilities