ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ശതകോടി സ്വത്ത് സംഭാവന നല്കി ബില്‍ ഗേറ്റ്സ്
തന്റെ സ്വത്തിന്റെ 20 ശതകോടി സംഭാവന നല്കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്. അദ്ദേഹത്തിന്റെ സ്ഥാപനമായ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്.
114 ശതകോടി ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്സ് ലോകത്തിലെ നാലാമത്തെ അതിസമ്പന്നനായ വ്യക്തിയാണ്.
കൊവിഡ്-19, റഷ്യന്‍-യുക്രൈന് യുദ്ധം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബില്‍ഗേറ്റ്സ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പ്രതിസന്ധി കാലഘട്ടത്തില്‍ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്സ് ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ ജീവ കാരുണ്യ സംഘടനകളിലൊന്നാണ് ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ്. 2026 ഓടെ ഓരോ വര്‍ഷവും അതിന്റെ പ്രതിവര്‍ഷ സംഭാവന ഉയര്‍ത്തികൊണ്ട് വരാനാണ് കമ്പനിയുടെ തീരുമാനം. ഭാവിയില്‍ തന്റെ സമ്പത്ത് മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി സംഭാവന നല്‍കുമെന്നും ബില്‍ ഗേറ്റ്സ് വ്ളോഗിലൂടെ അറിയിച്ചിരുന്നു.
Content Highlights – Bill Gates donates $20 billion to charity