സര്‍ക്കാര്‍ ജീവനക്കാര്‍ പുനര്‍വിവാഹത്തിന് അനുമതി വാങ്ങണം; ഉത്തരവിറക്കി ബിഹാര്‍ സര്‍ക്കാര്‍
രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി മുതല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്ന ഉത്തരവ് പുറത്തിറക്കി ബിഹാര്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും തങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന കാര്യം അറിയിക്കണം.
ഒരു തവണ വിവാഹം ചെയ്തവര്‍ പുനര്‍വിവാഹത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി അതാത് വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണം. കൂടാതെ ആദ്യത്തെ വിവാഹം നിയമപരമായി വേര്‍പെടുത്തണം. അതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.
ഇനി അഥവാ രണ്ടാം വിവാഹത്തിന് അനുമതി സമര്‍പ്പിച്ച ആളിന്റെ മുന്‍ പങ്കാളി എതെങ്കിലും തരത്തിലുള്ള എതിര്‍പ്പുന്നയിച്ചാല്‍ പുനര്‍ വിവാഹത്തിന് അനുമതി ലഭിക്കില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അനുമതി നല്‍കാതെ വിവാഹിതനായാല്‍ ആ വ്യക്തി മരണപ്പെടുകയാണെങ്കില്‍ രണ്ടാം ഭാര്യയ്ക്കോ, ഭര്‍ത്താവിനോ ആശ്രിത നിയമനം ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Content Highlights – Bihar Government , Government employees should get permission for remarriage