കവളപ്പാറ പുനരധിവാസ പ്രവര്‍ത്തനം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ നടത്തിയ പുനരധിവാസ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കാണിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കവളപ്പാറ ദുരന്തത്തില്‍ നിരവധി ആളുകള്‍ മരണപ്പെടുകയും ഏക്കര്‍കണക്കിന് ഭൂമി അന്യാധീനപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശം പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തു ചെയ്തു. ദുരിതത്തിനരയായവരുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ എടുത്തു. ഭൂമി പഴയ നിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തു സാധിക്കും. തുടങ്ങിയ ചോദ്യങ്ങളാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കുമെന്നും അപ്പോള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Content Highlights – High Court criticized Kerala Government, Kavalapara Rehabilitation work