രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് മുന്‍ ഗവർണറർ ദ്രൗപദി മുര്‍മു വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എൻഡിഎ. എന്നാൽ എതിർ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം തിങ്കളാഴ്ച പാർലമെന്റ് വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ എന്‍ഡിഎയുടെ പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്.
ദ്രൗപതി മുര്‍മുവിന് പ്രതിപക്ഷ ചേരിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചതോടെ എന്‍.ഡി.എ വിജയം ഉറപ്പിച്ചു. ശിവസേന, ജാർഖണ്ഡ് മുക്തി മോർച്ച, സുഹിൽദേവ് ഭാരതീയ സമാജ് പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചത്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ഇതിന് പുറമെ ആം ആദ്മിയും ഇന്നലെ പിന്തുണ നല്കി. ജെ.എം.എം അധ്യക്ഷന്‍ ഹേമന്ദ് സോറനുമായി ഇന്നലെ സിന്‍ഹ കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ 10 മുതല്‍ 5 വരെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. എംപി മാര്‍ക്ക് പച്ചയും എം.എല്‍.എ മാര്‍ക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നല്‍കുക. ജൂലൈ 21 ന് വോട്ടെണ്ണല്‍ നടക്കും.
Content Highlights: Presidential Election, Tomorrow