ഭക്ഷ്യധാന്യങ്ങളുടെ ജിഎസ്ടി; കേന്ദ്ര ഇടപെടല്‍ അനിവാര്യമെന്ന് മന്ത്രി ജി ആര് അനില്‍
രാജ്യത്തെ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കുമെന്ന തീരുമാനം വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. വില വര്‍ധനവ് തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ധ്യാനവര്ഗങ്ങളുടെ ജിഎസ്ടിയില്‍ വ്യക്തത വേണമെന്ന് സംസ്ഥാന ധനവകുപ്പ് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും പുതുക്കിയ ഭേദഗതിയില്‍ ആശയക്കുഴപ്പമാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ജൂലൈ 18 മുതലാണ് രാജ്യത്തൊട്ടാകെ അരിയും ഗോതമ്പിനടക്കം എല്ലാ ധാന്യവര്‍ഗങ്ങള്‍ക്കും 5% ജിഎസ്ടി നടപ്പിലാക്കുന്നത്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് ഇതുവരെ 25 കിലോയില്‍ താഴെയുള്ള പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു ജിഎസ്ടി ഈടാക്കിയത്. എന്നാല്‍ ഭേദഗതി ചെയ്ത നിയമം അനുസരിച്ച് 25 കിലോയെന്ന പരിധി കേന്ദ്രം എടുത്തു കളഞ്ഞു. ഇതോടെ ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യഉത്പന്നങ്ങള്‍ക്കും നികുതി ബാധകമായി.
Content Highlights – GST on Food Grains, Minister GR Anil said central intervention is essential