ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി
ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തെരെഞ്ഞൈടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയാണ് മാര്‍ഗരറ്റ് ആല്‍വ. ഡല്‍ഹിയില്‍ വച്ച് ഇന്നു നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തെരെഞ്ഞെടുത്തത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
1942ല്‍ കര്‍ണാകടയിലെ മംഗലൂരുവില്‍ ജനിച്ച മാര്‍ഗരറ്റ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. 1974 മുതല്‍ 1998വരെ രാജ്യസഭ അംഗമായിരുന്നു. 1984മുതല്‍ 85വരെ പാര്‍ലമെന്റരികാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.
1999ല്‍ ഉത്തര കര്‍ണാടക മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഗുജറാത്ത്, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു മാര്‍ഗരറ്റ് ആല്‍വ.
Content Highlights – Vice-Presidential Election, Congress leader Margaret Alva is the opposition candidate