അരലിറ്ററിന് മൂന്ന് രൂപ കൂടും; മില്‍മ ഉത്പന്നങ്ങളുടെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് മില്‍മ ഉത്പന്നങ്ങള്‍ക്ക് മൂന്ന് രൂപ വര്‍ധിപ്പിച്ചു. തൈര്, മോര്, സംഭാരം എന്നിവയ്ക്ക് അരലിറ്ററിന് മൂന്ന് രൂപ വീതം വര്‍ധിപ്പിച്ചു. പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ എറണാകുളം മേഖല ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു.
29 രൂപയുണ്ടായിരുന്ന ടോണ്‍ഡ് മില്‍ക്ക് തൈരിന് 32 രൂപയാണ് പുതുക്കിയ വില. 27 രൂപയുടെ സ്കിം മില്‍ക്ക് തൈരിന് 30 രൂപയാകും. മുപ്പതു രൂപയുണ്ടായിരുന്ന കട്ടിമോരിന് 33 രൂപയാകും.സംഭാരം ഒരു പായ്ക്കറ്റിന് പത്തു രൂപയായി തുടരും. പക്ഷേ അളവ് 250 മില്ലിലീറ്ററില്നിന്ന് 200 മില്ലിലീറ്റര്‍ ആയി കുറയും.
ഭേദഗതി വരുത്തിയ പുതിയ നിയമപ്രകാരമാണ് ജിഎസ്ടി കൗണ്‍സില്‍ ധാന്യവര്‍ഗങ്ങള്‍ക്കും, പാലുല്പന്നങ്ങള്ക്കും 5% ജിഎസ്ടി എര്‍പ്പെടുത്തിയത്. പരിഷ്കരിച്ച നികുതി നിരക്കുകള്‍ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വരും.
Content Highlights – Revised prices of Milma products will be effective from tomorrow