വിമാനത്തിലെ പ്രതിഷേധം; മുന്‍ എംഎല്‍എ ശബരീനാധിനെ ചോദ്യം ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥിനെ ചോദ്യം ചെയ്യും. തുടര്‍ന്ന് ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ശബരീനാഥിന് നോട്ടീസ് നല്കി.
സംഭവത്തില്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനെടെയാണ് ശബരീനാഥിന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നത്. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കെഎസ് ശബരീനാഥിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ടുകളാണ് പുറത്ത് വന്നത്.
വിമാനത്തിനുള്ളില്‍ നടന്നത് സമാധാനമായ പ്രതിഷേധമാണെന്നും സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും കെഎശ് ശബരീനാഥ് പ്രതികരിച്ചു. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ശബരീനാഥന് തയ്യാറായില്ല.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരെ തള്ളിമാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജിനും യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച പ്രതികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ യാത്രാ വിലക്കും ഇപി ജയരാജന് മൂന്നാഴ്ച്ചത്തെ യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights – In-flight protest, Former MLA Sabrinadhan will be questioned