വിമാനത്തിലെ പ്രതിഷേധം; കെ എസ് ശബരീനാഥന് അറസ്റ്റില്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരീനാഥന് അറസ്റ്റില്‍. കേസില്‍ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തെ ശംഖുമുഖം പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരീനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഗവ.പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു.ശബരീനാധിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കെഎസ് ശബരീനാഥിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്ക്രീന്‍ ഷോട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനെടെയാണ് ശബരീനാഥിന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നത്.
പിന്നാലെ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ശബരീനാഥിന് ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കെ സി ശബരീനാഥന് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights -Youth Congress vice-president KS Sabarinathan was arrested, Protest On Plane