ഇഡിയ്ക്ക് അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും അധികാരം; ശരിവെച്ച് സുപ്രീം കോടതി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിപുലമായ അധികാരങ്ങള്‍ ശരിവെച്ച് സുപ്രീം കോടതി. സംശയമുള്ള ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരം സുപ്രീം കോടതി ശരിവെച്ചു. കൂടാതെ അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും നിയമപരമായി ഇഡിയ്ക്ക് അധികാരമുണ്ടെന്ന് കോടതി അറിയിച്ചു.
ഇഡിയുടെ വിപുലമായ അധികാരങ്ങള്‍ പലതും ഇന്ത്യന്‍ ഭരണഘടനയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് വി എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴിലുള്ള അറസ്റ്റ് ചെയ്യല്‍-സെക്ഷന്‍ 5, കണ്ടുകെട്ടല്‍ -സെക്ഷന്‍ 8(4), പരിശോധന നടത്തല്‍-സെക്ഷന്‍ 15, പിടിച്ചെടുക്കല്‍-സെക്ഷന്‍ 17,19 എന്നീ വകുപ്പുകള്‍ക്കുള്ള ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു.
Content Highlights – Supreme Court, Upheld the wide powers given to the Enforcement Directorate