ബംഗാള്‍ സ്കൂള്‍ നിയമന അഴിമതി കേസ്; അര്‍പ്പിത മുഖര്‍ജിയ്ക്ക് നേരെ നടപടിയുമായി ഇഡി
പശ്ചിമ ബംഗാള്‍ സ്കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിയ്ക്ക് നേരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അര്‍പിതയുടെ കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ ഇഡി റെയ്ഡ് നടത്തി. പരിശോധനയില്‍ 20 കോടി രൂപ ഏജന്‍സി കണ്ടെത്തി. ഫ്ളാറ്റില്‍ നിന്ന് നോട്ടുകളുടെ വന്‍ കൂമ്പാരമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നോട്ടുകള്‍ എണ്ണാന്‍ അഞ്ച് ബാങ്ക് ഉദ്യോഗസ്ഥരെയും നോട്ടെണ്ണല്‍ യന്ത്രങ്ങളും ഏജന്‍സി വിളിച്ചുവരുത്തി.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയും മമതയുടെ അടുത്ത സഹായിയുമാണ് പാര്‍ഥ ചാറ്റര്‍ജി. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്കൂള്‍ സര്‍വീസസ് കമ്മിഷന് വഴി സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക-അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം.
Content Highlights – Bengal School Recruitment Scam Case, ED takes action against Arpita Mukherjee