സംസ്ഥാനത്തെ കറിപൗഡറുകളില്‍ മായമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കറിപൗഡറുകളില്‍ മായമുണ്ടെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് പരിശോദന ശക്തമാക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യകമായ സ്ക്വാഡിന്റെ കീഴിലായിരിക്കും പരിശോധനകള്‍ നടപ്പിലാക്കുക.
പരിശോധനയില്‍ മായമുള്ള കറിപൗഡര്‍ ശ്രദ്ധയില്‍പെട്ടാല്‍ ആ പ്രൊഡക്ട് വിപണിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കും. കൂടാതെ കറിപൗഡര്‍ കമ്പനിയ്ക്കും വില്പനക്കാരനും നോട്ടീസ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Content Highlights – Veena George, Strict action will be taken if curry powders in the state are adulterated