നിയന്ത്രണംതെറ്റി മറിഞ്ഞ മിനിലോറിയിൽ നിന്ന് അരകോടിയുടെ പാൻമസാല പിടികൂടി
അമ്പതുലക്ഷം വിലമതിക്കുന്ന പാൻമസാല ദേശീയ പാതയിൽ നിയന്ത്രണംതെറ്റി മറിഞ്ഞ മിനിലോറിയിൽ നിന്ന് പൊലീസ് പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ തൃശൂർ മതിലകം സി.കെ. വളവിൽ മറിഞ്ഞ വാഹനത്തിൽനിന്നാണ് പാൻമസാല കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്നവർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. സംഭവത്തിനു ശേഷം മതിലകം പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പാൻമസാല കണ്ടെത്തിയത്.
പാൻമസാല ഒളിപ്പിച്ചിരുന്നത് മുകളിലത്തെ അട്ടിയിലെ പഞ്ചസാരയുടെ അരിയുടെയും നിറച്ച ചാക്കുകൾക്ക് അടിയിലായാണ്. പിടികൂടിയത് പൊള്ളാച്ചിയിൽനിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻമസാലയാണ്. ഇത് വിദേശത്തേക്ക് കടത്താനാണ് കൊണ്ടുപോയതെന്നും സംശയമുണ്ട്. മിനിലോറി കുന്നംകുളം സ്വദേശിയുടേതാണ്. എന്നാൽ ഒരു മാസത്തേക്ക് വെളിയങ്കോട് സ്വദേശിക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്നാണ് വാഹനയുടമ പറയുന്നത്.
പൊലീസിന് രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. മതിലകം ഇൻസ്പെക്ടർ ടി.കെ. ഷൈജു, എസ്.ഐ. വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാൻമസാല പിടികൂടിയത്.
Content Highlights: Panmasala, seized,