എറണാകുളം അങ്കമാലി അതിരൂപതയിൽ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ പുതിയ അപ്പസ്ത്തോലിക്ക് അഡ്മിനിസ്ട്രേറ്ററേ നിയമിച്ചു. ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനാണ് ചുമതല. വത്തിക്കാനാണ് നിയമനം നടത്തിയത്.
ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ച സാഹചര്യത്തിലാണ് അപ്പസ്ത്തോലിക്ക് അഡ്മിനിസ്ട്രേറ്റരുടെ നിയമനം. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസ്സിലും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തൂം നടന്നു. പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ഇന്നലെ ഡല്‍ഹിയില്‍നിന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു.
തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്പസ്തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്.ഏകികൃത കുർബാന സംബന്ധിച്ച അഭിപ്രായ ഭിന്നതയിലാണ് ആർച്ച് ബിഷപ് ആന്റണി കരിയിൽ രാജിവെച്ചത്.
Content Highlights – Angamaly Archdiocese, New Apostolic Administrator