മീരാബായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. മീരാബായ് ചാനു സൈഖോമാണ് വനിതകളുടെ ഭാരോധ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് സ്വർണം നേടിയത്. ചാനു ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ഒന്നാമതെത്തിയത്.
ഇതേ ഇനത്തിൽ ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹദൂരം പിന്നിലാക്കി. കോമൺവെൽത്ത് ഗെയിംസിലെ മീരാബായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. മണിപ്പൂർ സ്വദേശിനിയാണ് മീരാബായ് ചാനു. ചാനു 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും നേടിയിരുന്നു.
ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്. മൂന്നും ഭാരോദ്വഹന വിഭാഗത്തിലാണ്. ഭാരോദ്വഹനം പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ സർഗാർ വെള്ളി നേടി. 248 കിലോ ഭാരമാണ് സങ്കേത് സാര്‍ഗാർ ഉയർത്തിയത്. 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി.
Content Highlights – Mirabai Chanu, Commonwealth Games, Gold, Weightlifting