കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷാ വിധി കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. തടിയന്റവിട നസീര്‍, സാബിന്, താജുദ്ദീന് എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട നസീറിന് ഏഴു വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസിലെ മറ്റു പ്രതിയായ താജുദ്ദീനും, സാബിറിനും ആറ് വര്‍ഷം തടവും 1.5 ലക്ഷം രൂപ പിഴയായും അടയ്ക്കണം.
മൂന്നുപേരും കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് സെപ്റ്റംബര്‍ 9നാണ്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് രാത്രി 9-30ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ബസിലെ യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് കത്തിക്കുകയായിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെയാണ് ബസ് കത്തിച്ചത്. 2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്റെ വിചാരണ തുടങ്ങിയത് 2019ലാണ്.
Content Highlights – Kalamassery Bus Burning case, Court sentenced the accused