മഴക്കലിയില്‍ കണ്ണൂര്‍; പേരാവൂരില്‍ ഒഴുക്കില്‍പെട്ട രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍ പേരാവൂരില്‍ മഴവെള്ളപ്പാച്ചലില്‍ കാണാതായ രണ്ട് വയസുകാരിയുടെ മൃത്ദേഹം കണ്ടെത്തി. നെടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നുമ തസ്ലിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
പ്രദേശത്ത് അതിതീവ്ര മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു. രാവിലെ എന്‍ഡിആര്‍എഫ് സംഘങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അപ്രതീക്ഷിതമായ മഴവെള്ളപ്പാച്ചലിന്റെ ശബ്ധം കേട്ടതിനെ തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്തേക്ക് വന്ന അമ്മയും മകളും ഒഴുക്കില്‍പെടുകയായിരുന്നു. പെട്ടെന്നുണ്ടായ ഒഴുക്കില്‍ നദീറയുടെ കൈയ്യില്‍ നിന്നും കുഞ്ഞ് ഒഴുകിപോകുകയായിരുന്നു.
കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപോയി. നെടുംപൊയില്‍, പേരാവൂര്‍ പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights – Dead body of a two-year-old girl, who went missing in rain water has been found in Peravoor