പ്രളയഭീതിയില്‍ കേരളം; മഴക്കെടുതിയില്‍ 4 മരണം; അതിതീവ്ര മഴ തുടരും
സംസ്ഥാനത്തെയാകെ പ്രളയഭീതിയിലാഴ്ത്തി അതിതീവ്ര മഴ തുടരുന്നു. വ്യഴാഴ്ച്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ നാല് പേര് മരിച്ചു.
കണ്ണൂരിലെ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര് മരിച്ചു. നെടുംപുറം ചാലില്‍ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ രണ്ടരവയസ്സുകാരി നുമ തസ്ലീന്‍, വെള്ളറക്കോളനിയിലെ രാജേഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോട്ടയം കൂട്ടിക്കലില്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട റിയാസ് ആണ് മരിച്ച മറ്റൊരാള്‍. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒമ്പതായി.
കനത്ത മഴയില്‍ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി.
പിള്ളപ്പാറ മേഖലയില്‍ ആന ഒഴുക്കില്‍പെട്ടു. കലങ്ങിമറിഞ്ഞ പുഴയില്‍ കാട്ടാന ഒഴുക്കില്‍പെട്ട ദൃശ്യങ്ങള്‍ പുറത്തു വന്നു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ ദീര്‍ഘനേരം കുടുങ്ങി കിടന്ന ആന ഒടുവില്‍ സ്വയം നീന്തിക്കയറുകയായിരുന്നു.
ഇടുക്കി ജില്ലയില്‍ മണ്ണിടിഞ്ഞു. ഭൂതത്താന്‍കെട്ട് ഡാമില്‍ വെള്ളം ഉയര്‍ന്നതോടെ എല്ലാ ഷട്ടറുകളും തുറന്നു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.
Content Highlights – Central Meteorological Department has warned that heavy rain will continue till Thursday, 4 death
കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്ന് കലങ്ങിമറിഞ്ഞ് ഒഴുകുന്ന ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാട്ടാന