ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു; കൂടെ യാത്ര ചെയ്തവർക്ക് ജാഗ്രതാ നിർദേശം ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരൂരങ്ങാടി സ്വദേശിയായ 30 കാരന് മലപ്പുറത്ത് ചികിത്സയിലാണ്.
ജൂലൈ 27ന് യുഎ.ഇയിൽ നിന്ന് കോഴിക്കോട് എയർപോർട്ടിൽ എത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലാണ് സ്ഥിരീകരണം. ഇയാളുമായി അടുത്ത സമ്പർക്കത്തിലുള്ള അമ്മ, അച്ഛൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെ നിരീക്ഷണത്തിലാക്കി. യുവാവിന് ആരുമായും അടുത്ത സമ്പർക്കം ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്രചെയ്തവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആദ്യമായി രോഗം സ്ഥിരീകരിച്ച രോഗിയെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് പുറത്തിറിക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
Content Highlights – One more case of monkey pox has been Confirmed In the state