സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. പമ്പ, മണിമല, അച്ചന് കോവില്‍, കക്കാട് നദികളിലെ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. റാന്നിയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി.
ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇന്നലെ രാത്രി മഴയ്ക്ക് ശമനമുണ്ടായിരുന്നെങ്കിലും രാവിലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാവുകയാണ്. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണെമന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
അതേസമയം പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നു. താഴ്ന്ന പ്രദേശത്തുള്ളവര്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
Content Highlights – Heavy rain again in the state, Water levels in rivers have risen