ഫ്രഞ്ച് ഫ്രൈസ് തണുത്തുപോയെന്ന ആരോപണം; മക്ഡൊണാള്‍ഡ്സ് ജീവനക്കാരന് നേരെ വെടിയുതിര്‍ത്തു
ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയെന്ന ആരോപണമുയര്‍ത്തി മക്ഡൊണാള്‍ഡ്സ് ജീവനക്കാരന് നേരെ വെടിയുതിര്‍ത്തു. ന്യൂയോര്‍ക്കിലെ മക്ഡെണാള്ഡ്സ് ജീവനക്കാരയ മാത്യു വെബ്ബി (23)നാണ് വെടിയേറ്റത്. യുവാവിനു നേരെ വെടിയുതിര്‍ത്ത മൈക്കല്‍ മോര്ഗന് (20) സംഭവം നടന്ന ഉടനെ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
ഗുരുതരമായി കഴുത്തിന് പരിക്കേറ്റ യുവാവിനെ ബ്രൂക്ക്ഡയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. പ്രതിയായ യുവാവിന്റെ അമ്മ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലെത്തി ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് ഇത് തണുത്തു പോയെന്ന് ആരോപണം ഉയര്‍ത്തി വഴക്കിടുകയായിരുന്നു.
ജീവനക്കാരവുമായി വഴക്കിടുന്നതിന്റെ ഇടയില്‍ അമ്മ മകനെ വീഡിയോ കോള്‍ ചെയ്തിരുന്നു. സംഭവമറിഞ്ഞ മകന് സ്ഥലത്തെത്തുകയും ജീവനക്കാരനോട് വഴക്കിടുകയും ചെയ്തു. തര്‍ക്കം തുടരുന്നതിനിടെയാണ് പ്രതി കൈയ്യില്‍ കരുതിയ തോക്കെടുത്ത് വെടിയുതിര്‍ത്തത്. സംഭവം നടന്ന ഉടനെ അമ്മയും മകനും രക്ഷപ്പെട്ടിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് മൈക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlights – A McDonald’s employee was shot, Allegation that the French fries had gone cold