നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചാണ് അതിജീവത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളുകയും ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണം എന്ന ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ പ്രത്യേക കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സെഷന്‍സ് കോടതിയിലേക്ക് മാറ്റി. മറ്റന്നാള്‍ കേസ് പരിഗണിക്കുന്നത് സെഷന്‍സ് കോടതിയിലാണ്.
കേസിലെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന അതിജീവതയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഹണി എം വര്‍ഗീസിനെ വിചാരണ ചുമതല ഏല്‍പ്പിച്ചത്.
Content Highlights – Actress Assault Case-High Court rejected the request to transfer the judge