ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ച സംഭവം; അടിയന്തര ഇടപെടലുമായി ഹൈക്കോടതി
കൊച്ചിയിലെ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി ഹൈക്കോടതി. എന്‍ എച്ച് 47ലുള്ള കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഇന്ന് ഹൈക്കോടതി അവധിയായതിനാല്‍ അമിക്കസ്ക്യൂറി വഴി ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.
ഹൈക്കോടതി ഇതിനു മുന്‍പും റോഡുകളിലെ കുഴികളുടെ കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്.
ദേശീയപാത അതോറിറ്റിയുടെ കേരള പ്രൊജക്ട് ഹെഡിനും പാലക്കാട് പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് അമിക്കസ്ക്യൂറി വഴി നിര്‍ദേശം നല്‍കിയത്.
വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം(52) ആണ് മരിച്ചത്. രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്കൂളിന് മുന്പിലെ കുഴിയിലാണ് ഹാഷിം വീണത്. ദേശീയപാതയിലെ ഭീമന്‍കുഴിയില്‍ വീണ സ്കൂട്ടറില്‍ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.
Content Highlights – High Court intervened in the case of the death of a biker who fell into a ditch