വയനാട് ജില്ലയിലെ വിനോദസഞ്ചാരത്തിന് നിരോധനം
വയനാട് ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാരത്തിന് നിരോധനം കൊണ്ടു വന്നത്.
മേപ്പാടി, തൊള്ളായിരം കണ്ടി ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര മേഖലകളിലേക്കും ഇനി ഒരറിയിപ്പുണ്ടാകുന്ന വരെ ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഗീത അറിയിച്ചു.
ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വയനാട് ജില്ലയിലും പ്രവേശനം നിരോധിച്ചതായി അറിയിപ്പ് നല്‍കിയത്.
Content Highlights – Heavy Rain, Ban on tourism in Wayanad district