കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകളില്‍ കണ്ണടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍
സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാന്. തിങ്കളാഴ്ച്ച അവസാനിക്കുന്ന ഓര്‍ഡിനന്‍സുകളില്‍ കണ്ണടച്ച് ഒപ്പിടാനാകില്ല. ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നിയമസഭാ സമ്മേളനങ്ങള്‍ നടന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കിയിട്ടില്ല. ഓര്‍ഡിനന്‍സ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള .ാേഗത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ എത്തിയതിന്റെ പിറ്റേദിവസം മുതല്‍ പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെ ഇത്രയും ഫയലുകള്‍ പഠിക്കാതെ ഒപ്പിടാന്‍ സാധിക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഫയലിലുള്ളത് എന്താണെന്ന് എനിക്കറിയണമെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഗവര്‍ണറിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓര്‍ഡിനന്‍സുകളാണ് തിങ്കളാഴ്ച്ച അസാധുവാവുക.
Content Highlights – Ordinance Controversy, Arif Muhammed Khan Reacts