ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചേക്കും; ഗവര്‍ണറുമായി ഉടന്‍ കൂടിക്കാഴ്ച്ച നടത്തും
രാഷ്ട്രീയ ചേരിപ്പോരുകള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജി വെച്ചേയ്ക്കും. ഇന്ന് ചേര്‍ന്ന ഡെഡിയു എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തില്‍ ബിജെപി-ജെഡിയു സഖ്യം പിരിയാന്‍ തീരുമാനമെടുത്തായി റിപ്പോര്‍ട്ടുകള്‍.
നിതീഷ് കുമാര്‍ ഉച്ചയ്ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തും. കൂടാതെ ബിജെപി നേതാക്കളും ഗവര്‍ണറെ കാണുമെന്ന് സൂചനകളുണ്ട്. നിതീഷ് കുമാറിന്റെ രാജിയ്ക്ക് മുമ്പായി ബിജെപി മന്ത്രിമാര്‍ രാജിവെയ്ക്കാനുള്ള നീക്കള് നടക്കുന്നുണ്ടെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.
അതേസമയം, ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം റാബ്റി ദേവിയുടെ വീട്ടില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് ഇതിനോടകം നിതീഷിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights – Bihar Chief Minister Nitish Kumar will resign today