രാജീവ് ഗാന്ധി വധക്കേസ് : ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് നളിനി
രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതിയായ നളിനി ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവില്‍ കഴിയുകയാണ് നിലവില്‍ നളിനി. കേസിലെ പ്രതിയായ പേരറിവാളനെ കോടതി ഇടപെട്ട് നേരത്തെ വിട്ടയച്ചിരുന്നു.
പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ടാണ് നളിനി കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്നെ മോചിപ്പിക്കുന്നത് വരെ ഇടക്കാല ജാമ്യത്തിൽ വിടണമെന്നും നളിനി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു . കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.