ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ കുറ്റവാളികളെ വിട്ടയച്ചു
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്ന കുറ്റവാളികളെ വിട്ടയച്ചു. 11 കുറ്റവാളികളാണ് തിങ്കളാഴ്ച ജയില്‍ മോചിതരായത്. 2008ല്‍ മുംബൈ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കുറ്റവാളികള്‍ 15 വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിക്ഷായിളവിന് ഗുജറാത്ത് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്.
കേസില്‍ 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയെന്നും വിട്ടയക്കണമെന്നും കാട്ടി പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കുറ്റവാളികളെ വിട്ടയക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇതേത്തുടര്‍ന്ന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്കി. പഞ്ച്മഹല്‍ കലക്ടര്‍ സുജല്‍ മയാത്ര അധ്യക്ഷനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് പിന്നീട് കുറ്റവാളികളെ മോചിപ്പിക്കുന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോധ്ര ജയിലില്‍ തടവിലായിരുന്ന 11 പേരും തിങ്കളാഴ്ച ജയില്‍ മോചിതരായി. 2002ല്‍ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ വധിക്കുകയും െചയ്തത്. 19 വയസ് മാത്രമായിരുന്നു ബില്‍ക്കിസ് ബാനുവിന്റെ പ്രായം.
2002ല്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തത് 2004ലായിരുന്നു. കേസ് അട്ടിമിറിക്കാന്‍ സാധ്യതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് കേസ് മാറ്റിയിരുന്നു. സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ജോലിയും വീടും നല്കാന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
Content Highlights – Convicts in Bilkis Banu gang-rape case released From Jail, Bilkis Banu gang-rape case