വിമാനത്തില്‍ ഇനി മാസ്ക് നിര്‍ബന്ധം; മിന്നൽ പരിശോധനയ്ക്ക് ഡിജിസിഎ
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊമേഴ്ഷ്യല്‍ വിമാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങള്‍ക്കകത്ത് കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈന്‍ കമ്പനികളോട് നേരത്തെ തന്ന ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ രാജ്യത്തുടനീളമുള്ള വിമാനങ്ങളിൽ റാൻഡം പരിശോധനകൾ നടത്തുമെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു
യാത്രക്കാരോട് എല്ലായ്പ്പോഴും മാസ്ക് ധരിക്കാനും വിവിധ പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാരുടെ ശരിയായ ശുചിത്വം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കാതിരുന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ നടപ്പിലാക്കാന്‍ ഡിജിസിഎ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.