അടുത്ത ഹജ്ജ് തീർത്ഥാടകരുടെ രെജിസ്ട്രേഷൻ നേരത്തെ ആരംഭിക്കും
രാജ്യത്തിന് അകത്തുനിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ രെജിസ്ട്രേഷൻ ഹിജ്റ മാസമായ സഫർ സെപ്റ്റംബർ ഒന്നാം തിയതി ആരംഭിക്കാൻ ഒരുങ്ങുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് രജിസ്ട്രേഷന് ആദ്യമായാണ് ഇത്രയും നേരത്തെ ആരംഭിക്കുന്നത്. വരാനിക്കരിക്കുന്ന ഹജ്ജ് സീസണിന്റെ മുൻകൂർ തയ്യാറെടുപ്പുകളുടെ ഭാഗമായി ആഭ്യന്തര തീർത്ഥാടകരുടെ ഏകോപന സമിതിയുമായും ബിസിനസ് സൊല്യൂഷന്‍സ് പ്ലാറ്റ്ഫോം പ്രതിനിധികളുമായും മന്ത്രാലയം വ്യാഴാഴ്ച യോഗം നടത്തിയതായി ഒകാസ്/സൗദി ഗസറ്റ് അറിയിച്ചു.
മിനയ്ക്ക് പുറത്തുള്ള തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രോണിക് ലോട്ട് റദ്ദാക്കുകയും, പുതിയ നാലാമത്തെ സെഗ്മെന്റ് ‘ഇക്കണോമിക് 2’ എന്ന പേരില്‍ അവതരിപ്പിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് ഈ സൗകര്യത്തില്‍ നേരിട്ട് രജിസ്റ്റർ ചെയ്യാം. 65 വയസ്സിന് മുകളിലുള്ള തീര്‍ഥാടകര്‍ക്ക് 25% സീറ്റുകളാണ് നീക്കിവച്ചിരിക്കുന്നത്. പുതിയ സംവിധാനത്തില്‍ ജുമാദ അല്‍അവ്വല്‍ 1444 30ന് അതായത് ഡിസംബര്‍ 24, 2022 നു മുൻപ് നിശ്ചിത ഫീസ് രണ്ട് ഗഡുക്കളായി അടയ്ക്കണം. രജിസ്ട്രേഷന് കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ ഗഡു അടയ്ക്കണം. രണ്ടാമത്തെ ഗഡു 1444 ജുമാദ അല്‍അവ്വല്‍ 30 വരെ അടയ്ക്കാം. ഇതിനുശേഷം വരാൻ പോകുന്ന തീര്‍ത്ഥാടകര്‍ രജിസ്ട്രേഷന് കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ മുഴുവന്‍ പണവും അടയ്ക്കണം.
Content highlights – hajj pilgrims, Saudi arabia, registration