പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകനെ മർദിച്ച് വിദ്യാർഥികൾ
മാര്‍ക്ക് കുറവ് നല്‍കിയതിന് അധ്യാപകനെയും സ്കൂളിലെ ക്ലാര്‍ക്കിനെയും മര്‍ദ്ദിച്ച് വിദ്യാര്‍ഥികള്‍.ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലാര്‍ക്കിനേയും മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. ഝാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ ഒന്‍പതാം ക്ലാസിലെ പരീക്ഷാഫലം പ്രസിദ്ധികരിച്ചിരുന്നു. അതില്‍ 32 കുട്ടികള്‍ തോറ്റു. ഇതിലെ പതിനൊന്ന് കുട്ടികള്‍ സ്കൂളില്‍ എത്തിയാണ് ഇരുവരെയും മര്‍ദ്ദിച്ചത്.
സ്കൂള്‍ അധികൃതര്‍ പരാതി നല്കാത്തതിനാല് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്കൂള്‍ അധികൃതരോട് പരാതി എഴുതിനല്കാന് ആവശ്യപ്പെട്ടിരുന്നു. പരാതി നല്കിയാല് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ ഭോക്ത പറഞ്ഞു.
ഇരുന്നൂറോളം കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ടെന്നും ഭൂരിഭാഗം കുട്ടികളില്‍ ഈ സംഭവത്തില്‍ പങ്കാളികളാണെന്നും ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റ് അധ്യാപകന് നേരത്തെ ഈ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നെങ്കിലും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നുമാറ്റുകയായിരുന്നു. പ്രശ്നത്തെ തുടര്ന്ന്സ്കൂളിന് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.