സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചപ്പോൾ 93.12 ശതമാനമാണ് വിജയമാണ് നേടാൻ ആയത്.
കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം 94.40 ആയിരുന്നു . പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 94.25 ആണ് പെൺകുട്ടികളുടെ വിജയശതമാനം. 92.27 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 21,86485 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
ഫൈനല്‍ മാര്‍ക്ക് ഷീറ്റുകള്‍ അതത് സ്കൂളുകളില്‍ നിന്ന് ലഭിക്കും . പുനര്‍മൂല്യനിര്‍ണയ പ്രക്രിയ മെയ് 16 മുതല്‍ ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ പരാജയപ്പെട്ടവര്‍ക്കായി നടത്തുന്ന കംപാര്‍ട്ട്മെന്റ് പരീക്ഷ ഇനിമുതല്‍ സപ്ലിമെന്ററി പരീക്ഷ എന്നായിരിക്കും അറിയപ്പെടുകയെന്നും സിബിഎസ്ഇ അറിയിച്ചു. cbseresults.nic.in, results.cbse.nic.in, cbse.nic.in, cbse.gov.in, results.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം. വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍,സ്കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി,ജനനത്തീയ്യതി എന്നിവ ഉപയോഗിച്ച് ഫലം പരിശോധിക്കാം.