ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല: മന്ത്രി വീണാ ജോര്‍ജ്
Posted On May 16, 2023
0
222 Views
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഏത് തരത്തിലുള്ള ആക്രമണമായാലും ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നടപടിയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. എറണാകുളത്തും തിരുവനന്തപുരത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ അപലപനീയമാണ്. നിലവിലുള്ള നിയമത്തിന്റെ പഴുതുകളടച്ച് ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചു വരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊതു സമൂഹത്തിന്റെ സംരക്ഷണ കവചമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024