ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ : ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
ക്രിസ്ത്യൻവിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടു സമർപ്പിച്ചു. വന്യമൃഗശല്യംമുതൽ കടലാക്രമണംവരെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന ആവശ്യമാണ് പ്രധാനമായും
റിപ്പോർട്ടിൽ ഉന്നയിക്കപ്പെട്ടത്.
നാലരലക്ഷത്തിലധികം നിവേദനങ്ങൾ കമ്മിഷനു ലഭിച്ചു. എല്ലാ ജില്ലകളിലും സിറ്റിങ്ങും നടത്തി. മലയോരം, കുട്ടനാട്, തീരദേശം, പരിവർത്തിത ക്രിസ്ത്യൻവിഭാഗം എന്നിവരുടെ പ്രശ്നങ്ങൾ പ്രത്യേകം പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 500 പേജുള്ള റിപ്പോർട്ടാകും മുഖ്യമന്ത്രിക്ക് കൈമാറിയത്. കമ്മിഷന്റെ മുന്നിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളിലുള്ള ശുപാർശയും റിപ്പോർട്ടിനൊപ്പം ഉണ്ട്.