തരൂരിനെ കാണാനില്ല, ശിവൻകുട്ടിയുടെ പരിഹാസം ..
Posted On May 17, 2023
0
314 Views

തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. അദാലത്ത് ഉൾപ്പെടെയുള്ള പരിപാടികളിൽ ശശി തരൂർ എം പി പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനവുമായി ശിവൻകുട്ടി രംഗത്തെത്തിയത്. എം പി ഫണ്ട് എവിടെ ചെലവാക്കുന്നു എന്നറിയില്ലെന്നും ഒന്നും ചെയ്തില്ലെങ്കിലും ജയിക്കുമെന്ന തോന്നലാണ് തരൂരിനെന്നും ശിവൻകുട്ടി പറഞ്ഞു.