28 കോടിയുടെ മെത്താഫിറ്റമൈൻ കടത്തിയ പ്രതിയെ കോടതി വെറുതെ വിട്ടു
നെടുമ്പാശ്ശേരി വിമാനത്താവളം വഴി അന്താരാഷ്ട്ര മാർക്കറ്റിൽ 28കോടിയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റമൈൻ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പ്രതിയെ കോടതി വെറുതെ വിട്ടു. നർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് മുബാറക് തങ്ങളിനെ കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത്. നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോയ്ക്ക് പ്രതിയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്ന് നിരീക്ഷിച്ചു കൊണ്ട് ആണ് എറണാകുളം സെവൻത്ത് അഡിഷണൽ സെഷൻസ് ജഡ്ജ് സുലേഖ പ്രതിയെ വെറുതെ വിട്ടത്. പ്രതിയുടെ ഉടമസ്ഥതയിൽ ഉള്ള ചെക്ക് ഇൻ ബാഗേജിൽ നിന്ന് ആണ് മെത്താഫിറ്റമൈൻ കണ്ടെത്തിയത് എന്ന ആരോപണം തെളിയിക്കാൻ എൻ.സി ബിയ്ക്ക് കഴിഞ്ഞില്ല എന്ന് കോടതി കണ്ടെത്തുകയും ചെയ്തു. എൻ.സി.ബി പിടിച്ചെടുത്ത ചെക്ക് ഇൻ ബാഗേജ് പ്രതിയുടെ അല്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവരാണ് ഹാജരായത് .