കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കൾക്ക് പഠന ധനസഹായം വിതരണം ചെയ്തു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷത്തിൽ എൽ.കെ.ജി., ഒന്നാം സ്റ്റാന്റേർഡ് എന്നിവയിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങിക്കുന്നതിന് ധനസഹായം വിതരണം ചെയ്തു. ഓരോ കുട്ടിയ്ക്കും അഞ്ഞൂറ് രൂപ ധനസഹായം ആണ് അനുവദിച്ചത്. ചടങ്ങ് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ പുതുതായി ആരംഭിക്കുന്ന ഇ-ഓഫീസിന്റെ ഉദ്ഘാടനവും 2022-23 അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.
സംസ്ഥാനത്ത് ഒരു ക്ഷേമനിധി ബോർഡിലും അംഗങ്ങൾ അല്ലാത്ത മുഴുവൻ തൊഴിലാളികൾക്കും ഈ ബോർഡിൽ അംഗങ്ങളാവാൻ കഴിയുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ബോർഡിലെ അംഗത്വം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തേണ്ടതായിട്ടുണ്ട്. ഇതിനായി ജില്ലകളിൽ സ്പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.പി നന്ദകുമാർ എം എൽ എ അധ്യക്ഷനായിരുന്നു.