പാക് ഫുട്ബോളിലെ ,കാരിരുമ്പിന്റെ കരുത്തുള്ള മലയാള ചന്തം

ഇന്ന് ബംഗളുരുവിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സാഫ്കപ്പ് ഫുട്ട്ബോളില്‍ ഏറ്റുമുട്ടുമ്പോൾ ഇങ്ങു കേരളത്തിനുമുണ്ട്ഒരുകഥ പറയാൻ കാരിരുമ്പിന്റെ കരുത്തുള്ള കഥ ഇരുമ്പൻ മൊയ്തീന്‍കുട്ടിയുടെ കഥ .മലപ്പുറം കാരനായ മൊയ്തീൻകുട്ടി അവിടുത്തെ കളിമൈതാനങ്ങൾക്കു ഇരുമ്പൻമൊയ്തീൻഎന്നപേരിലാണ്അറിയപ്പെട്ടിരുന്നത് .കാല്പന്തുകളിയുടെവശ്യസൗന്ദര്യം കാലിലേക്കാവാഹിച്ചആകുറിയ മനുഷ്യൻ മലപ്പുറത്തിന്റെ കളിമൈതാനങ്ങളിൽ നിന്ന് ഡ്രിബ്ബിൾചെയ്തു കയറിപോയതു പാക് ഫുട്ബോളിന്റെ നാലാമത്തെ ക്യാപ്റ്റൻസിലേക്കായിരുന്നു .1920 കളുടെ പകുതിയിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദ്രാസ്പ്രെസിഡെൻസി യുടെ കീഴിലുള്ള മലപ്പുറത്താണ് മൊയ്തീന്‍കുട്ടിയുടെ ജനനം സ്കൂൾ കാലം മുതൽ കാല്പന്തുകളിയിൽ മികവ് പുലർത്തിയ മൊയ്തീൻ മെട്രികുലേഷൻ ശേഷം 1944 ൽ റോയൽ ഇന്ത്യൻ എയർഫോഴ്സ് ചേർന്നു.തുടർന്ന് റോയലിൻഡ്യൻ എയർഫോഴ്സ് ടീമിലെ പ്രധാനതാരമായിമാറി.1947 ൽ ഇന്ത്യാവിഭജനം നടക്കുമ്പോള്‍ മൊയ്തീൻകുട്ടി റോയൽ ഇന്ത്യൻ എയർഫോഴ്സിന്ഒപ്പമായിരുന്നു, അദ്ദേഹത്തിന്റെ എയർഫോഴ്സ് ടീമംഗങ്ങളിൽ ഭൂരിഭാഗവും പടിഞ്ഞാറൻ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരായിരുന്നു ..അതുപാക്കിസ്ഥാന്റെ ഭാഗമായി മാറുകയും മൊയ്തീന്‍കുട്ടിയും അങ്ങനെ പാക്കിസ്ഥാൻകാരനായിത്തീരുകയുംചെയ്തു .കളിഭ്രാന്തുമൂത്ത മൊയ്തീന് കാഞ്ചനമാല പോലെതന്നെയായിരുന്നു ഫുട്ബോളും .വിഭജനത്തിന്റെ അനന്തരഫലത്തെകുറിച്ചൊന്നും മൊയ്തിന്നു അറിവില്ലായിരുന്നു .ഇന്ത്യയും പാക്കിസ്ഥാനും രണ്ടു സൗഹൃദ രാജ്യങ്ങളായിരിക്കുമെന്നും അതിർത്തി കടന്നുള്ള നീക്കങ്ങൾ സുഗമമായിരിക്കുമെന്നും അദ്ദേഹം വിശോസിജൂ .പക്ഷെ കലംകാത്തുവച്ച കാവയനീതിമറ്റൊന്നായിരുന്നു എന്നുള്ളത് ചരിത്രം .ദത്തെടുത്ത രാജ്യത്തു തുടരുകയെന്നല്ലാതെ മറ്റൊരു പോംവഴി അദ്ദേഹത്തിന്ഇല്ലായിരുന്നു 1952 ൽ കൊട്രങ്കുലർ ടൂർണമെന്റിൽ പാക്ടീമിനായ് അദ്ദേഹം അരങ്ങേറ്റം കുറിച്ച് .അടുത്ത വര്‍ഷം 1953 ൽ കൽക്കട്ടയിൽ നടന്ന ചതുർരാഷ്ട്ര കപ്പിൽ മൊയ്തീൻ തന്റെ പിറന്നനാടിനെതിരെ ആദ്യമായ് പന്തുതട്ടി അന്ന് പാകിസ്ഥാൻ 3 -1 നു തോൽവി ഏറ്റുവാങ്ങി .1954 ൽ മനിലയിൽ നടന്ന ഏഷ്യൻ ഗെയിംസ് ന്റെ പാക്ടീമിന്റെ ക്യാപ്ടനായീ മൊയ്തീൻ തിരഞ്ഞെടുക്കപ്പെട്ടു .1950 കളിൽഇന്ത്യ,ഇറാൻ ,തുർക്കി ,ഇറാഖു ,സിറിയ എന്നിവിടങ്ങളിൽ പങ്കെടുത്ത ആർമിഫുട്ബോൾടൂര്ണമെറ്റുകളിൽ പാക്സർവീസ്റ്റീമിന്റെഭാഗമായിരുന്നു മൊയ്തീൻ 1956 ൽ കളിജീവിതത്തിനു ശേഷം പാക്ക് സർവ്വീസ് ,എയർഫോഴ്സ് ടീമുകളുടെയും പരിശീലകനായി ,ചുരുങ്ങിയകാലം പാക് സീനിയർ ടീമിനെയും 12 വർഷത്തിലധികം വിവിധ പാക് യൂത്തു ടീമുകളെയും പരിശീലിപ്പിച്ചു .സ്പോർട്സനുനൽകിയ സംഭാവനകൾക്ക് മൊയ്തീന്‍കുട്ടിക്ക് 1969 ൽപാക്ക് പ്രസിഡന്റ് യഹ്യ ഖാൻ ൽ നിന്ന് പാക്കിസ്ഥാനിലെ മികച്ച സിവിലിയൻ അവാര്‍ഡുകളിലൊന്നായ പ്രൈഡ് ഓഫ് പെർഫോമൻസ് അവാര്ഡുലഭിച്ചു 1987 ൽ ഇരുമ്പൻ മൊയ്തീൻ അന്തരിച്ചു അദ്ദേഹത്ത്തിന്റെജീവിത പങ്കാളിയും മലപ്പുറംകാരിയായ സൈനബ യായിരുന്നു 2 ആണ്മക്കളും 3 പെൺമക്കളും അടക്കം സകുടുംബം കറാച്ചിയിൽ ആയിരുന്നു താമസിചിരുന്നത്