തമിഴ്നാട്ടിൽ 500 മദ്യശാലകൾ അടച്ചുപൂട്ടി.. സ്റ്റാലിൻ വാക്ക് പാലിക്കുന്നു

പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന ആളാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ . അധികാരത്തിലെത്തുന്നപക്ഷം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് ഡി.എം.കെ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ നടപ്പിലാകാന്‍ പോകുന്നത് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് ലിമിറ്റഡിന് കീഴിലുള്ള അഞ്ഞൂറ് ചില്ലറ മദ്യവില്പന ശാലകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത് . .5,329 ചില്ലറ മദ്യവില്പന ശാലകളാണ് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് ലിമിറ്റഡി (ടി.എ.എസ്.എം.എ.സി.-ടാസ്മാക്
) ന്റെ കീഴിലുള്ളത്. ഇതില്‍ അഞ്ഞൂറെണ്ണം അടച്ചുപൂട്ടുമെന്ന് മുന്‍ എക്സൈസ് വകുപ്പുമന്ത്രി വി. സെന്തില്‍ ബാലാജി ഏപ്രില്‍ 12-ന് നിയമസഭയെ അറിയിച്ചിരുന്നു. വില്‍പ്പന കുറവുള്ള മദ്യക്കടകള്‍ക്കൊപ്പം ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള കടകളാണ് പൂട്ടുന്നത്.