ജെപി നദ്ദ 26 ന് തിരുവനന്തപുരത്ത്
Posted On June 24, 2023
0
230 Views

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം 9.30 ന് ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. നരേന്ദ്രമോദി സർക്കാരിൻ്റെ ഒമ്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം വിശാലജനസഭ 10.30 ന് കവടിയാർ ഉദയ് പാലസിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025