ഓപറേഷൻ തിയറ്ററിനുള്ളിൽ ഹിജാബ്, അനുവദിക്കാനില്ലെന്ന് ഐ. എം എ
ഓപറേഷൻ തിയറ്ററിനുള്ളിൽ ഹിജാബിന് പകരമായി നീളമുള്ള കൈകളോട് കൂടിയ സ്ക്രബ് ജാക്കറ്റുകളും സർജിക്കൽ ഹുഡും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് എംബിബിഎസ് വിദ്യാർഥികൾ പ്രിൻസിപ്പലിനു കഴിഞ്ഞു ദിവസം കത്തു നൽകിയിരുന്നു. ഹിജാബിനു അനുവാദം വേണമെന്ന് ആവശ്യത്തെ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ” ലോകത്തെ എല്ലാ ആശുപത്രികളിലെയെയും,ഓപ്പറേഷന് തീയേറ്ററുകളിലെയും വ്യക്തി രോഗിയാണ്,അത് കൊണ്ട് രോഗിക്ക് ഒരു തരത്തിലുമുള്ള അണുബാധ ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള ഒരു പ്രോട്ടോകോൾ ലോകത്തെമ്പാടും പിന്തുടർന്ന് വരുന്നുണ്ട്, വസ്ത്രത്തിലടക്കം ആ പ്രോട്ടോകോൾ പാലിക്കേണ്ടതുണ്ട്, അത് കത്തോ സൂക്ഷിച്ചു മുന്നോട്ട് കൊണ്ട് പോകണം ” അതുകൊണ്ട്
മെഡിക്കൽ വിദ്യാർത്ഥിനികളുടെ ഈ ആവശ്യം ഒരു തരത്തിലും പിന്തുണക്കാൻ ആകില്ലെന്നും IMA പറയുന്നു. മാത്രവുമല്ല ഒരു 6 കുട്ടികൾക്ക് വേണ്ടി ലോകംമുഴുവൻ ഫോയിലോ ചെയ്യുന്ന പ്രോട്ടോകോൾ മാറ്റണോ എന്നും ചില ഡോക്ടർമാർ ചോദിക്കുന്നു.
സർജറി സമയത്ത് കൈകൾ മുട്ടിനു താഴെ എപ്പോഴും ശുദ്ധീകരിക്കേണ്ടതിനാൽ ഹാഫ് സ്ലീവ് വസ്ത്രങ്ങൾ ആണ് സാധരണ ഓപ്പറേഷൻ തിയെറ്ററിൽ ഉപയോഗിക്കുക.ഇതിനു മുകളിലൂടെ കോട്ടും ധരിക്കും. ത്വക്ക് രോഗങ്ങൾ ഉള്ള സമയത്ത് ഡോക്റ്റർമാരെ സർജറി ചെയ്യാൻ അനുവദിക്കാറില്ല, കൈകൾ ഒരു തരത്തിലുള്ള ആഭരണവും അനുവദിക്കില്ല. മാത്രമല്ല, നഖങ്ങൾ വെട്ടി വൃത്തിയാക്കിയ ശേഷമേ സർജറി അനുവദിക്കാറൂള്ളൂ. ഇത്തരത്തിൽ ശാസ്ത്ര്ീയ മാനദണ്ഡങ്ങൾ നിലവിലുള്ളപ്പോഴാണ് കൈകൾ വരെ മറയ്ക്കുന്ന വസ്ത്രങ്ങൾ മതത്തിന്റെ പേരിൽ അനുവദിക്കണമെന്ന് ആവശ്യവുമായി ഒരു സംഘം മെഡിക്കൽ വിദ്യാർത്ഥിനികൾ രംഗത്തെത്തിയിരിക്കുന്നത്