ഒരു നൂറ് രൂപയുണ്ടോ എടുക്കാൻ? ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഏറ്റവും രസകരമായ ആ സംഭവം
ഉമ്മൻചാണ്ടി.. കേരളരാഷ്ട്രീയത്തിൽ അധികാരലാളിത്യത്താല് പതിനായിരങ്ങള്‍ക്ക് പ്രിയങ്കരനായിമാറിയ വ്യക്തി. അദ്ദേഹം കുടിയിരിക്കുന്നത് ജനഹൃദയങ്ങളിലാണ്…ഉമ്മൻചാണ്ടി എന്ന കരുത്തുറ്റ രാഷ്ട്രീയ്ക്കാരനെന്നതിലുപരി അദ്ദേഹം ഒരു നല്ല മനുഷ്യനും കൂടിയായിരുന്നുവെന്ന് ഓർത്തെടുക്കുകയാണ് മുൻ നിയമസഭാ സ്പീക്കറായ പി പി തങ്കച്ചൻ. ഉമ്മൻചാണ്ടി കെഎസ് യു അദ്ധ്യക്ഷനായിരിക്കുമ്പോഴാണ് അവർ തമ്മിൽ അടുപ്പം തുടങ്ങുന്നത്. അന്ന് രൂപയുണ്ടോ തങ്കച്ചാ എന്ന് ചോദിച്ച ഉമ്മൻചാണ്ടി എന്ന പച്ചയായ മനുഷ്യനെ കുറിച്ച് അദ്ദേഹം വാചാലനാവുകയായിരുന്നു…ചെയർമാനായിരുന്ന കാലത്ത് നഗരസഭയുടെ ഒരു ആവശ്യത്തിന് കോട്ടയത്ത് ടിബിയിൽ അവർ കണ്ടുമുട്ടുകയുണ്ടായി..അന്ന് നഗരസഭയിലെ മൂന്ന് കൗൺസിലർമാരും പി പി തങ്കച്ചന്റെ കൂടെയുണ്ടായിരിരുന്നു… അവർ തമ്മിൽ ചർച്ചകളും നടന്നിരുന്നു. അവരുടെ ആവശ്യങ്ങൾ അദ്ദേഹം മുനിസിപ്പൽ ഡയറക്ടറെ വിളിച്ചറിയിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരവും നൽകി.. തിരികെ മടങ്ങാൻ നേരത്താണ് ആ ചോദ്യം .. രൂപയുണ്ടോ തങ്കച്ചാ പോക്കറ്റിൽ എന്ന് ? ഉണ്ടല്ലോ എന്ന് മറുപടി നൽകവെ 100 രൂപ തനിക്ക് വേണമെന്നായി അദ്ദേഹം.. എത്ര വേണമെങ്കിലും എടുത്തോ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് ചേർന്ന് നിന്ന ആ ദിനങ്ങൾ ചെറു വിങ്ങലോടെ ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം.. ഒരുവശത്ത് നൈർമല്യവും അലിവുമുള്ള സ്വഭാവവിശേഷവും മറുവശത്ത് കടുത്ത ദാർഢ്യവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം…
പാവപ്പെട്ട മനുഷ്യരോടുള്ള കനിവ്, അത് ജാതി -മത വ്യത്യാസമില്ലാതെ പ്രകടിപ്പിക്കാൻ കഴിയുന്നത് അദ്ദേഹത്തെ പോലെ മനുഷ്യത്വമുള്ള വ്യക്തിത്വങ്ങൾക്ക് മാത്രം കഴിയുന്ന ഒന്നാണ്. കാരണം തന്നെ കാണാൻ എത്രയോ ദൂരത്ത് നിന്നെത്തിയ കുഞ്ഞുങ്ങൾ, അവർ അതി രാവിലെ എത്തിയതാണ്, ചായ കുടിച്ചില്ല, ഭക്ഷണം കഴിച്ചില്ല, കൊടുക്കാൻ എന്റെ കൈയ്യിൽ ഒന്നുമില്ല എന്നോർത്ത് വ്യാകുലപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിനെ മറ്റെവിടെ കാണാൻ സാധിക്കും.. കേരളത്തിലെ പ്രഗത്ഭനായ ജനകീയ നേതാവിനെയാണ് കേരളരാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നത്. ഉമ്മൻചാണ്ടിയെന്ന മഹത് വ്യക്തി എത്രത്തോളം ജനകീയനായിരുന്നെന്ന് ഇന്നലെയും ഇന്നുമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഇരമ്പിയെത്തിയ ജനസാഗരം മാത്രം മതിയാകും..എതിരാളിയെ മാനിക്കുക എന്നതാണ് അടിസ്ഥാന ജനാധിപത്യം. അദ്ദേഹം ഒരിക്കലും തന്റെ എതിരാളിയെ ശത്രുവായി കണ്ടിട്ടില്ല. മാത്രമല്ല അപരന്റെ വേദനകളെ തന്റേതാക്കി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സമര്‍പ്പിതജീവിതം കൂടിയായിരുന്നു ഉമ്മൻചാണ്ടിയെന്ന കുഞ്ഞൂഞ്ഞിന്റേത്. സാധാരണക്കാരെപ്പോലെ അവര്‍ക്കിടയില്‍ അവര്‍ക്കായി ജീവിച്ച നേതാവാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ഭരണത്തിന്റെ ഉന്നത അധികാരസ്ഥാനങ്ങളില്‍ ഏറെക്കാലം വിഹരിച്ചിട്ടും അഴിമതിയാരോപണങ്ങള്‍ അദ്ദേഹത്തെ തെല്ലിണ ബാധിക്കാതെപോയതും.. ജനമനസ്സിൽ ഇന്നും അദ്ദേഹം ജനനായകനായകനായി കുടിയിരിക്കുന്നതും..
ജനനായകന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്.. ഇപ്പോഴും അവിവിശ്വസനീയമായ ഒരു വിടവാങ്ങൽ…ഉമ്മൻചാണ്ടിയെ കാണാൻ പുതുപ്പള്ളിയിലെ വീട്ടിലെത്തിയ പഴയകഥ ഓർക്കുമ്പോൾ വയലാർ രവിയുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു..ഉമ്മൻചാണ്ടിയെ കെഎസ്യുവിലേക്ക് ക്ഷണിക്കാൻ വന്ന കാലം..അന്ന് ബഹുജനസഖ്യത്തിന്റെ നേതാവായി ഉമ്മൻചാണ്ടി എന്നൊരു പയ്യനുണ്ടെന്നറിഞ്ഞാണ് അദ്ദേഹം പുതുപ്പള്ളിയിലേക്ക് ചെല്ലുന്നത്. കെ എസ് യു ലിലേക്ക് ക്ഷണിച്ചപ്പോൾ ഞാൻ ചേരണോ എന്നായിരുന്നു ആദ്യ ചോദ്യം.. നീ കെ എസ് യു നേതൃത്വം ഏറ്റെടുത്താലെ എനിക്ക് മാറാൻ കഴിയൂ എന്ന് കൃതമായി പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു അന്ന് വയലാർ. കെ എസ് യു എന്ന പ്രസ്ഥാനം വളർത്തിയത് ഉമ്മൻചാണ്ടി തന്നെയാണെന്ന് ആവർത്തിച്ചു പറയുകയാണ് വയലാർ, അന്ന് ചെറുപ്പക്കാരെ സംഘടനാകാര്യങ്ങൽക്കായി പറഞ്ഞുവിടുമ്പോൾ ഉമ്മൻ ചാണ്ടിയുടെ ഒരു ചോദ്യമുണ്ട് വണ്ടിക്കൂലിയുണ്ടോ പിള്ളേരേ എന്ന് ഇല്ലെന്ന് കണ്ടാൽ കൈയ്യിലുള്ളത് അവരുടെ പോക്കറ്റിലേക്ക് തിരുകിവെക്കുമെന്നും അദ്ദേഹം ആ മനുഷ്യനെ കുറിച്ച് ഓർത്തെടുക്കുന്നു… ഉമ്മൻ ചാണ്ടിപോലെ കരുണയും കരുതലുമുള്ള രാഷ്ട്രീയ നേതാക്കൾ കേരളരാഷ്ട്രീയത്തിൽ ചുരുക്കമാണെന്ന് നിസംശയം പറയാം.