എല്ലാ ഊരും എങ്ക ഊര്, എല്ലാ മക്കളും നമ്മ മക്കള്‍… മണിപ്പൂരി കായികതാരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ!
നിരവധി തദ്ദേശിയവും പരമ്പരാഗതവുമായ കായിക ഇനങ്ങൾക്ക് പേരുകേട്ട സംസ്ഥാനമാണ് മണിപ്പൂർ. എന്നാൽ മണിപ്പൂരിലെ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ രാജ്യം ഒന്നടങ്കം വിറങ്ങലിച്ചിരിക്കുകയാണ്. രാജ്യത്ത് നിന്ന് പുറത്തു വരുന്ന അത്യന്തം മനുഷ്യരഹിതമായ സംഭവങ്ങളിൽ രാജ്യത്തെ കായികതാരങ്ങളും അസ്വസ്ഥരാണ്. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കായികതാരങ്ങൾക്ക് ആശ്വാസമേകുന്ന വാർത്തയാണ് പുറത്തു വിട്ടത്. തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളിൽ അസ്വസ്ഥരായ താരങ്ങളുടെ ഭാവി കണക്കിലെടുത്ത് അവരെ തമിഴ്നാട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി. അതോടൊപ്പം വരാനിരിക്കുന്ന ഖേലോഇന്ത്യ 2024 ൽ പങ്കെടുക്കാൻ അവർക്കാവശ്യമായ പരിശീലനവും സംരക്ഷണവും വാഗ്ദാനം ചെയ്തു, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയാണ് ഇതിനുളള ചുമതല അദ്ദേഹം ഏൽപ്പിച്ചിരിക്കുന്നത്.
എല്ലാ ഊരും എങ്ക ഊര്, എല്ലാ മക്കളും നമ്മ മക്കള്‍ എന്ന തമിഴ് കവിതയിലെ പ്രശസ്തമായ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് എം കെ സ്റ്റാലിന് മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചത്. മണിപ്പൂരിലെ കലാപ അന്തരീക്ഷം കാരണം കായിക താരങ്ങള്‍ക്ക് വേണ്ടരീതിരിയില് പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്നും ഏഷ്യന്‍ ഗെയിംസ്, ഖേലോ ഇന്ത്യ ഗെയിംസ് അടക്കമുള്ള നിരവധി സുപ്രധാന മത്സരങ്ങള്‍ വരും മാസങ്ങളില്‍ നടക്കാനിരിക്കെ മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാകണമെന്നും പ്രത്യേകിച്ച് വനിതാ താരങ്ങളെനന്നും അവരുടെ പരിശീലനം ഒരുതരത്തിലും മുടങ്ങരുതെന്നും തമിഴ്നാട്ടിലെ എല്ലാ കായിക പരിശീലന സൗകര്യങ്ങളും മണിപ്പൂരില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സ്റ്റാലിന് പറഞ്ഞു. അടുത്ത വര്‍ഷം തമിഴ്നാട്ടിലാണ് ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്.
മണിപ്പൂർ രാജ്യത്തെ മികച്ച കായിക താരങ്ങളെ സംഭാവന നൽകിയ സംസ്ഥാനമാണ്. മേരി കോം, ങാങ്ബാം സോണിയ ചാനു, നഗാങ്ബാം സോണിയ ചാനു, ടിങ്കോൺലീമ ചാനു, നമീരക്പം കുഞ്ജറാണി ദേവി, ലൈഷ്റാം സരിതാ ദേവി എന്നിവർ മണിപ്പൂരിൽ നിന്നുള്ള പ്രമുഖ കായികതാരങ്ങളാണ്. ഇന്ത്യൻ ബോക്സറും അഞ്ച് തവണ ലോക അമച്വർ ബോക്സിംഗ് ചാമ്പ്യനുമാണ് മേരി കോം. ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഓരോന്നിലും മെഡൽ നേടിയ ഏക വനിതാ ബോക്സറായ മേരി കോം. 2014-ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ബോക്സറുമായിരുന്നു..മണിപ്പൂർ സംസ്ഥാനത്ത് നിന്നുള്ള പ്രശസ്ത പർവതാരോഹകയാണ് ഗുർമയൂം അനിതാ ദേവി. 2004-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
2014-ൽ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ഭാരോദ്വഹന താരമാണ് മണിപ്പൂരിൽ നിന്നുള്ള മീരാഭായ് ചാനു. ദേശീയതരത്തിൽ ഇത്രയേറെ കായികതാരങ്ങളുള്ള സംസ്ഥാനമാണ് മണിപ്പൂർ. മണിപ്പൂരിന്റെ അഖണ്ഡത സംരക്ഷിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയില്ലെങ്കിൽ ഇന്ത്യൻ സർക്കാർ നൽകിയ പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് കഴിഞ്ഞ മെയ് മാസംതാരങ്ങൾ അറിയിച്ചിരുന്നു. എന്നാൽ നാളിതുവരെയായിട്ടും മണിപ്പൂർ സംഘർഷം കെട്ടടങ്ങിയിട്ടില്ല മാത്രമല്ല സ്ത്രീകൾക്കെതിരെയുള്ള മനുഷ്യരഹിതമായ അക്രമങ്ങൾ ഓരോന്നായി പുറുവന്നുകൊണ്ടിരിക്കുകയുമാണ്.
മണിപ്പുർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന കായിക താരങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് രംഗത്തെത്തിയിരുന്നു. ദേശീയ ഫുട്ബോൾ ടീമിലെ മണിപ്പുര്‍ സ്വദേശികളായ പല താരങ്ങളുടെയും വീടുകൾ പൂർണമായും തകർന്നെന്നും ഇവരിൽ പലരും സുഹൃത്തുക്കളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇത് സംബന്ധിച്ച യാതൊരു വാർത്തകളും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നായിരുന്നു താരത്തിന്റെ വിമർശനം.മണിപ്പുരിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമപ്രവർത്തകർക്ക് അറിയാമോയെന്നാണ് താരം ചോദിച്ചത്.. കായിക താരങ്ങളുടെ പ്രശ്നങ്ങൾ മനഃപ്പൂർവം അവഗണിക്കുകയാണോ. മണിപ്പുരിൽ ദുരിതമനുഭവിക്കുന്നവർ തന്റെ സുഹൃത്തുക്കളും മുൻ ടീമംഗങ്ങളുമാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണെന്ന് അറിഞ്ഞുകൊണ്ട് രാജ്യത്തിനായി അവർക്ക് എങ്ങനെ കളിക്കാൻ സാധിക്കുമെന്നും താരം ചോദിച്ചിരുന്നു”എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനോ അവരെ സംരക്ഷിക്കാനോ നമുക്ക് സാധിക്കുമോയെന്നും മണിപ്പുർ കണ്ണീരിലാണ്”,എന്നും താരം ട്വിറ്ററിൽ കുറിച്ചിരുന്നു.
എന്തിരുന്നാലും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എങ്കിലും മണിപ്പൂരിന്റെ ദുരവസ്ഥയിൽ കൂടെ നിൽക്കുന്നു എന്നത് ഒരു ആശ്വാസവാർത്തയാണ്. കാരണം ഇത്രയേറെ സംഭവവികാസങ്ങൾ അരങ്ങേറിയിട്ടും രാജ്യം ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും ആശ്വാസകരമായ ഒരു വാർത്തപോലും വന്നിട്ടില്ല എന്നത് തീർത്തും ലജജാവഹമാണ്.