കെപിസിസി അനുസ്മരണത്തിൽ മുഖ്യമന്ത്രി ഉദ്ഘാടകനല്ല ! ആദ്യ പ്രഭാഷണം കെ സുധാകരന്റേതെന്ന് കോൺഗ്രസ്
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവെന്നതിലുപരി കരുണയുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി… ഇന്ത്യ ഇതിന് മുമ്പൊരു നേതാവിനും ഇതു പോലൊരു അന്തിമയാത്ര നൽകിയിട്ടില്ല എന്ന് ഉറപ്പാണ്. ലോകത്തും അത്യപൂർവ്വമായിരിക്കും ഈ കാഴ്ചകൾ. മലയാളിയുടെ മനസ്സിലെ നിത്യതയായി ഇനി ഉമ്മൻ ചാണ്ടി മാറും എന്നുറപ്പാണ്. സഹായങ്ങൾ കിട്ടിയവരും മറ്റുള്ളവർ അതേ കുറിച്ച് പറഞ്ഞ് അറിഞ്ഞവരും എംസി റോഡിന്റെ ഇരുവശവും മനുഷ്യമതിൽ തീർത്ത് നിന്നപ്പോൾ.. പലരും ആരോഗ്യപ്രശ്നങ്ങൾ പോലും വകവെയ്ക്കാതെ അവരുടെ ഉമ്മൻചാണ്ടി സാറിനെ ഒരു നോക്കു കാണാനായി ആർത്തിരമ്പിയെത്തി… അത്രമേൽ ജനപ്രിയനായിരുന്നു അദ്ദേഹം ഇപ്പോഴിതാ കെപിസിസിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് അനുസ്മര്ണം സംഘടിപ്പിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്തുവച്ചാണ് അനുസ്മരണം നടക്കുന്നത്.
സ്നേഹംകൊണ്ട് ലോകം കീഴടക്കിയ ഉമ്മൻചാണ്ടിയുടെ അനുസ്മരണം മറ്റു അഭിപ്രായ വ്യത്യാസങ്ങൾക്കെല്ലാം അതീതമായി സ്നേഹത്തിന്റെ ഭാഷയിൽ തന്നെ നടത്തുവാനാണ് കെപിസിസിയുടെ തീരുമാനം.
അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ രജിസ്റ്റേഡ് പാർട്ടികളെയും കെപിസിസി ക്ഷണിച്ചിട്ടുണ്ട്. എം വി ഗോവിന്ദനും ഗണേഷ് കുമാറും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഈ പരിപാടിയിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. പരിപാടിയിലേക്ക് സംസ്ഥാന സർക്കാരിനും ഔദ്യോഗിക ക്ഷണം ഉണ്ട്. സർക്കാരിന്റെ പ്രതിനിധികളായി പിണറായി വിജയനും മറ്റു ചില മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.
കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്താൽ, അത്ഇന്നുവരെ ചെയ്ത സകല വേട്ടയാടലുകൾക്കുള്ള കുറ്റസമ്മതം തന്നെയായിരിക്കുമെന്നാണ് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ പറഞ്ഞത്. അതായത് കോൺഗ്രസ് പാർട്ടിയുടെ മാത്രം നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായിട്ട് ഉമ്മൻ ചാണ്ടിയെ കരുതി തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടത് എന്ന്ത് ഒരിക്കലും വിസ്മരിച്ചു കൂടാ. എന്നും അദ്ദേഹം പറയുകയുണ്ടായി.അതോടൊപ്പം ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകൻ പിണറായി ആണ് എന്നത് വ്യാജപ്രചാരണമാണെന്നും ആദ്യ അനുസ്മരണ പ്രഭാഷണം കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നിർവ്വഹിക്കുമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. അതായത് ആദ്യം കെ സുധാകരനായിരിക്കും അനുസ്മരണ പ്രഭാഷണം നടത്തുക.സിനിമാ-കലാ-സാംസ്കാരിക മേഖലയിലുളള ഉള്ളവരും വിവിധ ജാതി-മത-സാമുദായിക നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ശിവഗിരി മഠത്തിലെ സന്യാസിമാരും ക്രിസ്ത്യൻ മത മേലദ്ധ്യക്ഷന്മാരും പാളയം ഇമാമും അടക്കമുള്ളവർക്കും കെപിസിസി യോഗത്തിൽ ക്ഷണമുണ്ട്.
കെപിസിസി അനുസ്മരണത്തിനു ശേഷമായിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കുക.
സിപിഐമ്മും കോൺസും ഇപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വാക്പോരാട്ടങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞു.ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം എൽഡിഎഫ് കാണിക്കണമെന്നാണ് വിഷയത്തിൽ കോൺഗ്രസ് നിലപാട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സിപിഎമ്മിൽ സജീവമാകുമ്പോഴാണ് ഇടതിനെ കുഴക്കി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻറെ ഈ നീക്കം. അതായത് ഉമ്മൻചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് എതിരാളികളെ നിർത്താതിരിക്കാനുള്ള ഔചിത്യം കാണിക്കണമെന്നാണ് കെപിസിസി പ്രസിഡണ്ട് അഭിപ്രായപ്പെടുന്നത്.. ആവശ്യം മുന്നോട്ട് വെക്കാതെ കണ്ടറിഞ്ഞ് ചെയ്യണമെന്ന നിലപാട് എൽഡിഎഫിനെ സമ്മർദ്ദത്തിലാക്കുകയാണ്. അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് മലക്കം മറിയുകാണ് കെപിസിസി പ്രസിഡന്റ് . രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിലുള്ള മകനോ മകളോ ആയിരിക്കും സ്ഥാനാർത്ഥി എന്നായിരുന്നു. അത് പാർട്ടി അംഗീകരിച്ചായിരിക്കും അന്തിമ തീരുമാനം എന്നുമായിരുന്നു. എന്നാൽ സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത് എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.