അക്രമങ്ങൾക്ക് അറുതിയില്ലാതെ മണിപ്പൂർ! വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് ചുട്ടുകൊന്നു
മണിപ്പൂരിൽ അക്രമങ്ങൾക്കു അറുതി ഇല്ല. ഒന്നിന് പിന്നാലെ ഒന്നായി ഇന്ത്യൻ ജനതയെ അമ്പരിപ്പിക്കുകയും നാണകേടിന്റെ പടുകുഴിയിലേക്ക് തള്ളി വിടുകയും ചെയുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ നഗ്നരാക്കി പൊതു ഇടത്തിലൂടെ നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൻറെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പൂരിൽ നടന്ന വംശീയ അതിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . എൺപത് വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ച് കൊലപ്പെടുത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇബെത്തോംബി എന്ന വയോധികയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ്. ചുരാചന്ദ് സിങ് ആണ് ഇബെത്തോംബിയുടെ ഭർത്താവ്. മേയ് 28ന് രാത്രിയാണ് ഇവർ കൊല്ലപ്പെട്ടത്. സെറൗ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതിൽ അടച്ചുപൂട്ടി അക്രമകാരികൾ വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. നിമിഷനേരംകൊണ്ട് വീടിനുമേൽ തീ ആളിപ്പടർന്നുവെന്നും മുത്തശ്ശിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നും ഇവരുടെ കൊച്ചുമകൻ പ്രേംകാന്ത പറഞ്ഞു. മുത്തശിയെ രക്ഷിക്കാൻ ശ്രമിച്ച തനിക്കു നേരെ അക്രമികൾ വെടിവച്ചുവെന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു. ഓടി രക്ഷപ്പെട്ടോളൂ, പിന്നീട് എന്നെ രക്ഷിക്കാൻ തിരിച്ചുവരണമെന്ന് മുത്തശി ഉറക്കെ വിളിച്ചു പറഞ്ഞു. അതായിരുന്നു അവരുടെ അവസാന വാക്കുകൾ. തിരിച്ചെത്തിയപ്പോൾ മുത്തശിയുടെ തലയോട്ടിയും കുറച്ച് അസ്ഥികളും മാത്രമാണ് അവശേഷിച്ചത്. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മുത്തശ്ശൻ എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം നിൽക്കുന്ന ചിത്രം നശിക്കാതെ ലഭിച്ചുവെന്നും പ്രേംകാന്ത പറഞ്ഞു
സെറൗവിൽ വൻ അക്രമവും വെടിവയ്പും ഉണ്ടായ മേയ് 28-നാണ് സംഭവം ഉണ്ടായത്. ഇംഫാലിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് സെറൗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേയ് 3ന് കലാഗം ആരംഭിച്ചതിനു ശേഷം ഇവിടെ തീവച്ചു നശിപ്പിച്ചതും ഭിത്തികളിൽ വെടിയേറ്റതുമായ വീടുകൾ മാത്രമാണ് അവശേഷിക്കുന്നത്.മേയ് മാസം മുതലാണ് മണിപ്പുരിലെ കുക്കി വിഭാഗവും മെയ്തി വിഭാഗവും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. മേയ് നാലിനാണ് കുക്കി വിഭാഗത്തിൽപ്പെട്ട യുവതികളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി അക്രമിക്കുകയും ചെയ്ത സംഭവം നടന്നത്. ഇതിൻറെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് രാജ്യവ്യാപകമായി വലിയ പ്രതിഷേധമുണ്ടായത്. ഇതേത്തുടർന്ന് മണിപ്പുരിൽ നടന്ന ക്രൂരമായ കൊലപാതകങ്ങളുടെയും കൂട്ടബലാത്സംഗങ്ങളുടെയും നിരവധി വാർത്തകൾ പുറത്തുവന്നു
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടി മാസങ്ങളായി മണിപ്പൂരിലെ ഇന്റർനെറ്റ് വിഛേദിക്കപ്പെട്ടിരുന്നു.എന്നാൽ ഇന്റർനെറ്റ് വിഛേദിക്കപ്പെട്ടിട്ടതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതെന്നു പലരും അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തിൽ സമരണയിക ഇറോം ശർമിള രംഗത്തെത്തിയിരുന്നു. ഇന്റർനെറ്റ് ഉണ്ടായിരുന്നു എങ്കിൽ ഇത്തരം സംഭവങ്ങൾ നേരത്തെ അറിയുമായിരുന്നെന്നും വേണ്ട രീതിയിൽ ഉള്ള നടപടികൾ നേരത്തെ തന്നെ എടുക്കാമായിരുന്നു എന്നും. പ്രശ്നങ്ങൾ ഇത്രത്തോളം വഷളാകില്ല എന്നുമാണ് ഇറോം ശർമിള പറഞ്ഞത്.
ഇറോം ശർമിളയുടെ പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെയാണ്
“വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് തടയാനായി ഇന്റർനെറ്റ് വിഛേധിച്ചത് പ്രശ്നങ്ങൾ വഷളാക്കി, ഇന്റർനെറ്റ് ഉണ്ടായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ നേരത്തെതന്നെ പുറത്തുവരികയും, കുറ്റവാളികൾ പിടിയിലാവുകയും ചെയ്യുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിഇനിയെങ്കിലും അടിയന്തരമായി വിഷയത്തിൽ ഇടപെടണം. മുഖ്യമന്ത്രി എൻ. ബീരേന് സിങ് ജനങ്ങളോട് മാപ്പു പറയണം.ഇനിയെങ്കിലും 60 എം ൽ എ മാരോടും സംസാരിച്ചു വംശീയ കലാപം എങ്ങനെ അവസാനിപ്പിക്കണം എന്ന് കണ്ടത്തണം. കുറ്റവാളികൾക് പരോൾ ഇല്ലാത്ത ജീവ്യപര്യന്തം ശിക്ഷ ഉറപ്പാക്കണം “
ഇറോം ശർമിള ഒരു മെയ്തി വംശജയാണ്.മണിപ്പൂരിൽ 3 സ്ത്രീകളെ നക്നരക്കി തെരുവിലൂടെ നടത്തിച്ച സംഭവം മെയ് 4 നന്ന് സംഭവിച്ചതെങ്കിലും സംഭവം പുറം ലോകം അറിഞ്ഞത് ജൂലൈ 19 നു ആയിരുന്നു.അതെ ദിവസം തന്നെ മറ്റു രണ്ടു സ്ത്രീകളെ പീഡിപ്പിച്ചു കൊന്നു എന്ന വാർത്തകൾ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടിരുന്നു.