ഒന്നാം പ്രതി : മൈക്ക്, രണ്ടാം പ്രതി : ആംപ്ലിഫയർ! നാണമില്ലേ പിണറായി വിജയാ ?
മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ഇപ്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനും തന്നെ എട്ടിന്റെ പണിയായി എന്നുവേണം പറയാൻ. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും സാങ്കേതിക തകരാറുമൂലം കേടായ മൈക്കും ആംപ്ലിഫയറും പൊലീസ് പിടിച്ചെടുത്തത് …കഴിഞ്ഞദിവസം കെപിസിസി.യുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിൽ എഫ് ഐ ആർ ഇട്ട പൊലീസ് ഇപ്പോൾ ജനത്തിനു മുന്നിൽ വിഡ്ഢികളായെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം..മൈക്കിന് എന്തുപറ്റി എന്നന്വേഷിക്കാൻ എഡിജിപിയെ വിളിക്കാനാണ് വി ഡി സതീശന് സർക്കാരിനോട് പറയാനുള്ളത്..ആരാണ് ഒന്നാം പ്രതി : മൈക്ക്,ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ.ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തിൽ എന്താണ് നടക്കുന്നത്?മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ?.മുഖ്യമന്ത്രിയുടെ ഓഫിസ് ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു.കേസ് എടുക്കൽ അവരുടെ ഹോബിയാണ്.ഇങ്ങനെ’ ചിരിപ്പിക്കരുത്.വെളിവ് നഷ്ടപ്പെട്ടവരിൽ ചിലരാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്.മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നുമാണ് വി ഡി സതീശൻ ചോദിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ഇതുസംബന്ധിച്ച് ആരും പരാതിയും നൽകിയിട്ടില്ല. ആരേയും പ്രതി ചേർത്തിട്ടുമില്ല. കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ മൈക്കും ആംപ്ളിഫയറും പിടിച്ചെടുക്കുകയായിരുന്നു..കേരള പൊലീസ് ആക്ട് പ്രകാരം മനപ്പൂർവം പൊതുസുരക്ഷയിൽ പരാജയപ്പെടുക, പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുക തുടങ്ങിയവയ്ക്കാണ് കേസ് .തീർത്തും നാടകീയമായ കേസ് കേരളത്തിൽ ആദ്യമാണ് എന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്.എന്തായാലും മൈക്ക് കേടായതിന് കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തന്നെ രംഗത്തെത്തിയിട്ടുണ്ട്.. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എതിർവാദങ്ങളും ഉയരുന്നിരുന്നു…
അതേസമയം വിഐപി സുരക്ഷ നടപടികളുടെ ഭാഗമായുള്ള പോലീസ് അന്വേഷണം ആണ് നടന്നിട്ടുള്ളതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് പ്രതികരിച്ചത്…എഫ് ഐ ആറിൽ ആരുടേയും പേരില്ല.അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പേടി? മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മാത്രം മുദ്രാവാക്യം വിളിക്കുന്നു.യന്ത്രതകരാർ മൂലമുള്ള ശബ്ദമല്ല ഉണ്ടായത്.സാധാരണഗതിയിൽ ഉണ്ടായതാണെന്ന് തോന്നുന്നില്ല.ഉണ്ടായത് സ്വഭാവികമായ പോലീസ് നടപടി മാത്രം. വി ഡി സതീശന്റെ സാമ്പത്തിക ഇടപാടുകൾ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിൽ അദേഹത്തിന് അസ്വസ്ഥത ഉണ്ടായിരിക്കാം.അതിന് മുഖ്യമന്ത്രിയുടെ മുകളിൽ കയറുകയല്ല വേണ്ടതെന്നുമാണ് ഇപി ജയരാജന്റെ പ്രതികരണം..
എന്നാൽ മൈക്ക് കേസില്‍ നിന്ന് തലയൂരാൻ ശ്രമിക്കുകയാണ് സര്‍ക്കാര്‍. കേസ് ഇന്ന് തന്നെ അവസാനിപ്പിക്കുമെന്നും. മൈക്ക് അടക്കമുള്ള ഉപകരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കുമെന്നും വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടിരിക്കുന്നു. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകുകയായിരുന്നു. കേസ് വന്‍ വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഹൗളിങ് ഉണ്ടായത് മനഃപൂർവമല്ലെന്ന് മൈക്ക് ഉടമ രഞ്ജിത്തും വിശദീകരിച്ചിരുന്നു. വലിയ തിരക്കിൽ ബാഗ് തട്ടിയതിനെ തുടർന്നാണ് തകരാർ സംഭവിച്ചത്. ഇത് ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ‘കെ സുധാകരൻ പ്രസംഗിച്ച് അവിടെ നിന്ന് ഇറങ്ങിയപ്പോഴെക്കും മുഖ്യമന്ത്രി പ്രസംഗിക്കാനായി എത്തി. അപ്പോഴെക്കും ചാനലുകാരും ഫോട്ടോഗ്രാഫർമാരും ഇടിച്ചുകയറി. ആ സമയത്ത് ഒരു ക്യാമറാമാന്റെ ബാഗ് കൺസോളിലോട്ട് വീണു. അങ്ങനെ അതിന്റെ ശബ്ദം ഫുൾ ആയപ്പോഴാണ് ഹൗളിങ് സംഭവിച്ചത്. പത്തുസെക്കൻഡിൽ പ്രശ്നം പരിഹരിച്ചുവെന്നും’ രഞ്ജിത്ത് പറഞ്ഞു