പ്രതിപക്ഷത്തെ തകർക്കാൻ മോദി
ശരത് പവാറിനെ കൂട്ടുപിടിക്കുമോ ?
എൻസിപിയിൽ നിലവിൽ നടക്കുന്നത് നേരത്തെ തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമാണെന്നാണ് എം.എൻ.എസ്. നേതാവ് രാജ് താക്കറെയുടെ ആരോപണം.. മാത്രമല്ല എൻസിപി നേതാവ് ശരത് പവാറിന്റെ നേതൃത്വത്തിൽ ഒരു സെക്കന്റ് എൻസിപി ടീം ബിജെപിയിൽ ഉടൻ ചേരുമെന്നുമാണ് അദ്ദേഹം പറയുന്നത് . ഈ മാസമാദ്യമാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും എട്ട് എന്‍സിപി എംഎല്‍എമാരും ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ലയിച്ചത്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ഭിന്നതയ്ക്കാണ് തുടക്കം കുറിച്ചത്.
എം.എൻ.എസ്. നേതാവ് രാജ് താക്കറെ പറഞ്ഞതുപോലെ ശരത് പവാർ പക്ഷം ബിജെപിയിലേക്കു പോവുകയാണെങ്കിൽ എൻസിപിയുടെ അടിത്തറ തന്നെ ഇല്ലാതെയാകും എന്ന് ഉറപ്പാണ്…ശരത് പവാറും അജിത് പവാറും ചേർന്ന് ജനങ്ങളെ വിഡഢിയാക്കുകയാണെന്നും ഇതെല്ലാം തന്നെ നേരത്തെ തയ്യാറാക്കിയ ഒരു നാടകത്തിന്റെ സ്ക്രിപ്പ്റ്റ് പോലെയാണെന്നും അദ്ദേഹം വിമർശിക്കുന്നു..മാത്രമല്ല നിലവിൽ മഹാരാഷ്ട്രയിലെ പ്രതിപക്ഷം ആരെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുകയായിരുന്നു…അതോടൊപ്പം തന്നെ നിലവിൽ ഭരണകക്ഷിയായ ബിജെപിയുമായി അടുപ്പമുണ്ടെങ്കിലും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നും രാജ് താക്കറെ പറയുന്നു..അജിത് പവാറും എട്ട് എന്‍സിപി എംഎല്‍എമാരും ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ചേർന്നതിലും ശരത് പവാറിന് പങ്കുണ്ടെന്നാണ് രാജ് താക്കറെ ആരോപിക്കുന്നത്. മാത്രമല്ല ശരത്പവാറിന്റെ മകൾ സുപ്രിയ സൂൾ വൈകാതെ കേന്ദ്രമന്ത്രിയായാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നും അദ്ദേഹം പരിഹസിക്കുന്നു…
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ശിവസേനയ്ക്കുള്ളിലുണ്ടാക്കിയ കലാപത്തിന് സമാനമാണ് നിലവിലെ അജിത് പവാറിന്റെ നീക്കം. ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോഴാണ് സേനയില്‍ ഷിന്‍ഡെ വിഭാഗം കലാപം ആരംഭിച്ചതും പിന്നീട് പുറത്തുപോയതും. ശേഷം പാര്‍ട്ടിയുടെ നിയന്ത്രണം ഷിന്‍ഡെയുടെ കൈകളിലെത്തുകയും ചെയ്തു. 2019ലാണ് ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസ് , എന്‍സിപി എന്നിവയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കി. ഇതോടെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ താഴെ വീണു. ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസുമായി ചേര്‍ന്ന് ഷിന്‍ഡെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.സമാനമായ രീതിയില്‍ എന്‍സിപിയില്‍ അജിത് പവാറിന് പിന്തുണയേറി വരികയാണ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും ശരദ് പവാറിന്റെ അടുത്ത അനുയായികളായ പ്രഫുല്‍ പട്ടേല്‍, ചഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സേ പാട്ടീല്‍ എന്നിവരുടെ പിന്തുണയും അജിത് പവാറിനുണ്ട്.
മഹാരാഷ്ട്രയ്റ്റിലെ എൻ സി പി യിൽ പിളർപ്പ് ഉണ്ടാക്കിയ അമിത് ഷാ തന്ത്രം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ചാണക്യ തന്ത്രം ആയിരുന്നു .പ്രതിപക്ഷ പാര്‍ടികളെയെല്ലാം ഏകോപിപിച്ച് രാഹുൽ ഗാന്ധിയെ നേതാവായി കാണിക്കുന്നത് ശരത് പവർ ആണെന്ന് രാജ്യവും , ബിജെപി യും നേരത്തെ തിരിച്ചറിഞ്ഞതാണ് . അതുകൊണ്ടു തന്നെ രാഹുലിനെ നിശബ്ദമാക്കാനും പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാതിരിക്കാനും ആദ്യം ചെയ്യേണ്ടത് ശരത് പവർ എന്ന വന്മരത്തെ തങ്ങളോടൊപ്പം എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം.
. അതു കൊണ്ട് തന്നെ അതിനുള്ള പണിയും ബിജെപി നടത്തുകയായിരുന്നു . എൻ സി പി യുടെ ശക്തി കേന്ദ്രമായ മഹാരാഷ്ട്രയിൽ തന്നെ അടപടലം കേറി കളിച്ചു കൊണ്ടാണ് ബിജെപി ആ പണി നടത്തിയത് . ആരെയും അടുപ്പിക്കേണ്ടത് ഇല്ല എന്ന തീരുമാനത്തിൽ നിന്നും ബി ജെപി , എൻ സി പി നേതാക്കളെ തന്നെ തങ്ങളുടെ ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു . ബിജെപി ലക്ഷ്യം വെക്കുന്നത് ശരത് പവാറിനെ എങ്ങിനെയും തങ്ങളുടെ പാളയത്തിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു… അതിനു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു അവർ…എന്ന് വിലയിരുത്താം..