ഹരിയാനയില്‍ വര്‍ഗീയസംഘര്‍ഷം പടരുന്നു; മരണം മൂന്നായി
ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്നലെ രണ്ട് ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. വര്‍ഗീയ സംഘര്‍ഷം സംബന്ധിച്ച് മുഖ്യമന്ത്രി ഖട്ടാര്‍ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അതേസമയം സംഘര്‍ഷം കൂടതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നതായും പറയുന്നുണ്ട്.
അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ 20ഓളം പേര്‍ക്ക് പരുക്കേറ്റു. നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് വെടിയേറ്റു. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു.
സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രിജ്മണ്ഡല് ജലാഭിഷേക് യാത്രയെത്തുടര്‍ന്നാണ് സംഘര്‍ഷം. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാര്‍ പ്രവര്ത്തകൻ മോനു മനേസറും സംഘവും യാത്രയില്‍ പങ്കാളികളായത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ഒരു വിഎച്ച്പി പ്രവര്ത്തകൻ സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.